ന്യൂനപക്ഷ ദിനം ആചരിച്ചു

തിരൂരങ്ങാടി: അന്താരാഷ്ട്ര ന്യൂനപക്ഷ സംരക്ഷണ ദിനത്തിന്റെ ഭാഗമായി വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച  ന്യൂനപക്ഷ ദിനാചരണം  ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പ്രഫ. പി മമ്മദ് അധ്യക്ഷത വഹിചു.  തുടര്‍ന്ന് നടന്ന ക്വിസ് പ്രോഗ്രാമിന് പിഎസ്എംഒ എകണോമിക്‌സ് വിഭാഗം പ്രഫ. എം നൗഷാദ് നേതൃത്വം നല്‍കി. ന്യൂനപക്ഷ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍’ എന്ന വിഷയത്തില്‍ അഡ്വ. സി പി മുസ്തഫ  ക്ലാസെടുത്തു. സ്റ്റുഡന്‍സ് കോ-ഓഡിനേറ്റര്‍ വഹാബ് ചുള്ളിപ്പാറ, പി ടി  മന്‍സൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top