ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിജിപിയും കൊച്ചി റേഞ്ച് ഐജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കേസിലെ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നതായ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംസ്ഥാന പോലിസ് മേധാവിയോടും കൊച്ചി റേഞ്ച് ഐജിയോടും അടിയന്തരമായി റിപോട്ട് നല്‍കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവായി. റിപോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

RELATED STORIES

Share it
Top