ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ അവസരമുണ്ടാക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് ഇ ടി

ന്യൂഡല്‍ഹി: രാജ്യത്തെ  ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ അവസരമുണ്ടാക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. 2022 വരെ ഹജ്ജ് സബ്‌സിഡി ക്രമത്തില്‍ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കൊല്ലം തന്നെ അതില്ലാതാക്കിയ നടപടി ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ആവുമ്പോഴേക്കും എല്ലാ കൃഷിക്കാര്‍ക്കും ഇരട്ടി വരുമാനമെന്നത് യാഥാര്‍ഥ്യബോധമില്ലാത്ത പ്രവചനം മാത്രമാണ്. ആരോഗ്യരംഗത്ത് പദ്ധതികളുടെ ധനസമാഹരണത്തിന്റെയും ബജറ്റ് വിഹിതത്തിന്റെയും കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണുള്ളതെന്നും ബഷീര്‍ പറഞ്ഞു.

RELATED STORIES

Share it
Top