ന്യുമോണിയ ബാധിച്ച് മലപ്പുറം പാങ്ങ് സ്വദേശി സൗദിയില്‍ മരണപ്പെട്ടു



ബീഷ: ന്യുമോണിയ ബാധിച്ച് മലപ്പുറം പാങ്ങ് സ്വദേശി കൂഴം പറമ്പില്‍ രാധാകൃഷ്ണന്‍ (55) ബിഷയില്‍  മരണപ്പെട്ടു. മുപ്പത് വര്‍ഷമായി  ബീഷയിലെ അബൂ ഹാദി കണ്‍സ്ട്രക്ക്ഷന്‍  കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിജോലി ചെയ്ത് വരികയായിരുന്നു. നാലുമാസം മുന്‍പാണ് അവധി കഴിഞ്ഞ് രാധാകൃഷ്ണന്‍ തിരിച്ചെത്തിയത്. മൃതദേഹം നാട്ടില്‍ അയക്കുന്നതിന് വേണ്ടിയുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇന്ത്യന്‍  സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ, ഷെരീഖ് പെരിയമ്പലം, അബുല്‍ സലാം താനൂര്‍, ഹനീഫ് മഞ്ചേശ്വരം എന്നിവര്‍ ആവശ്യമായ നിയമ സഹായങ്ങള്‍ ചെയ്യുന്നു. അമ്മ കല്ല്യാണി, ഭാര്യ ശാന്തകുമാരി, മകന്‍ ഹരികൃഷ്ണന്‍.

RELATED STORIES

Share it
Top