നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

mathew-mattamജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം (65) അന്തരിച്ചു. ഇന്ന് കാലത്ത് മൂന്നിനായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മാത്യു കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
300ഓളം നോവലുകള്‍ എഴുതിയ മാത്യു മറ്റം മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രമുഖനാണ്.
സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് കോട്ടയം പാറമ്പുഴ സംക്രാന്തി ബെതലഹേം പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: വല്‍സമ്മ, മക്കള്‍: കിഷോര്‍, എമിലി (ഇസ്രയേല്‍).
മാത്യു മറ്റത്തിന്റെ കരിമ്പ്, മെയ് ദിനം എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്. ആലിപ്പഴം എന്ന നോവല്‍ സീരിയലും ആയിട്ടുണ്ട്.
മഴവില്ല്
പോലീസുകാരന്റെ മകള്‍
വീണ്ടും വസന്തം
നിശാഗന്ധി
ഒന്‍പതാം പ്രമാണം
കൈ വിഷം
മണവാട്ടി
ദൈവം ഉറങ്ങിയിട്ടില്ല
തടങ്കല്പ്പാളയം
കരിമ്പ്
പ്രൊഫസറുടെ മകള്‍
എന്നിവയാണ് മാത്യു മറ്റത്തിന്റെ പ്രധാന കൃതികള്‍

RELATED STORIES

Share it
Top