നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി മുംബൈഗുവാഹത്തി: സ്വന്തം ഗ്രൗണ്ടിലെ ദൗര്‍ഭാഗ്യം മറികടക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് ഇത്തവണയുമായില്ല. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മുംബൈസിറ്റി വടക്കു കിഴക്കുകാരെ തുരത്തിയത്. ഇരു പകുതികളുമായി  ബല്‍വന്ത് സിങ് നേടിയ ഇരട്ട ഗോളുകളാണ് നോര്‍ത്ത് ഈസ്റ്റിന്റെ കഥകഴിച്ചത്.
4-4-1-1 ശൈലിയില്‍ മുംബൈ കളത്തിലിറങ്ങിയപ്പോള്‍ 4-2-3-1ശൈലിയായിരുന്നു നോര്‍ത്ത് ഈസ്റ്റ് സ്വീകരിച്ചത്. മൂന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച ഉഗ്രന്‍ അവസരം ഗോള്‍പോസ്റ്റില്‍ തട്ടി മടങ്ങി.
34ാം മിനിറ്റില്‍ കാമറൂണ്‍താരം ഏമാന നല്‍കിയ മികച്ച ത്രൂപാസ് ഗോള്‍കീപ്പറെ കബളിപ്പിച്ച് ബല്‍വന്ത് നോര്‍ത്ത് ഈസ്റ്റ് വലയിലാക്കി.  68-ാം മിനിറ്റില്‍റൗളിങ് ബോര്‍ജസ് നല്‍കിയ മൈനസ് പാസ് പിടിച്ചെടുത്ത് ഏമാനാ നല്‍കിയ പാസ് ബല്‍വന്ത് ഗോള്‍പോസ്റ്റിലേക്ക് തട്ടിയിട്ടു. ഈ സീസണില്‍ ബല്‍വന്ത് സിംഗിന്റെ നാലാമത്തെ ഗോളായിരുന്നു ഇത്. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടവും ഇതോടെ ബല്‍വന്ത് സിങ് സ്വന്തമാക്കി. ജയത്തോടെ മുംബൈ നാലാം സ്ഥാനത്ത് എത്തി. നാല് പോയിന്റ് മാത്രമുള്ള നേര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top