നോര്‍ക്ക റൂട്ട്‌സ്: സൗദിയില്‍ തൊഴിലവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍മാരെയും റേഡിയോഗ്രാഫര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍ നാല്. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
റേഡിയോഗ്രാഫര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നാല് ഒഴിവുവീതമുണ്ട്. റേഡിയോഗ്രാഫിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും സിടി/എംആര്‍ഐ മേഖലയില്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇരു തസ്തികകള്‍ക്കും പരമാവധി ശമ്പളം 5,000 സൗദി റിയാല്‍. താല്‍പര്യമുള്ളവര്‍ ജൂലൈ 23നു മുമ്പായി  ൃാ5േ.ിീൃസമ@സലൃമഹമ.ഴീ്.ശി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ംംം.ിീൃസമൃീീെേ.ില,േ ഫോണ്‍ 1800 425 3939, 0471 2333339.

RELATED STORIES

Share it
Top