നോര്‍ക്ക പ്രവാസി ക്ഷേമനിധി കാര്‍ഡ് വിതരണംഹഫര്‍ അല്‍ബാതിന്‍: പ്രവാസി സാംസ്‌കാരിക വേദി ഹഫര്‍ ഘടകം സമാഹരിച്ച പ്രവാസി , ക്ഷേമനിധി കാര്‍ഡുകള്‍ വിതരണം ചെയ്തു. ബ്രൈറ്റ് ഹോസ്പിറ്റല്‍ സിഇഓ മുനീഇ അബ്ദുല്ല മുനീഇ സുഭാഷ് കുമാറിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഡുകള്‍ കിട്ടാനുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സി എച്ച് അബ്ദുല്ല അറിയിച്ചു. ഷഫീഖ് എസ്, അന്‍സര്‍ ചടയമംഗലം, ബഷീര്‍ കായംകുളം, ഹാഷിം കൊല്ലം, അഹമ്മദ് പി കെ, ഔസേപ് പല്ലന്‍, സലാഹുദ്ദീന്‍ പകല്‍കുറി, മനോജ്, നവാസ് അലി, നോബീ തോമസ്, ഷരീഫ്, നാസര്‍ പി പി, ആലികുട്ടി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top