നോമ്പ് തുറക്കാന്‍ ബീഫ് വാങ്ങിയെന്ന് ആരോപണം;യുവാവിനെ കുത്തികൊന്നുന്യൂഡല്‍ഹി: നോമ്പുതുറക്കാന്‍ ബീഫ് വാങ്ങിയെന്നാരോപിച്ച് യുവാവിനെ കുത്തികൊലപ്പെടുത്തി. ഹരിയാന സ്വദേശി ജുനൈദ് ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് ഷോപ്പിങ് കഴിഞ്ഞ് ഹരിയാനയിലെ ബല്ലാഭ്ഗഡിലേക്കു മടങ്ങവെ ട്രെയിനില്‍ വച്ചാണ് ജുനൈദിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ജുനൈദിന്റെ സഹോദരങ്ങളായ ഹാഷിം, ഷാക്കിര്‍, മോയിന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
കഴിഞ്ഞദിവസമാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ യാത്ര തിരിച്ച ജുനൈദിനെയും സഹോദരങ്ങളെയും ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് സഹയാത്രക്കാരായ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനൊടുവില്‍ ഒരാള്‍ കത്തി ഉപയോഗിച്ച് ജുനൈദിനെയും സഹോദരങ്ങളെയും കുത്തി പരിക്കേല്‍പ്പിച്ചു. മൂവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജുനൈദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top