നോട്ട് നിരോധനം ബിസിനസ് നഷ്ടത്തിലാക്കി;ബിജെപി ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കാത്‌ഗോഡം നയി കോളനി സ്വദേശി പ്രകാശ് പാണ്ഡെയാണ് ബിജെപി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസില്‍ ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയല്‍ ജനമ്പര്‍ക്ക പരിപാടി നടത്തുന്നതിനെയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം.താന്‍ ഒരു ബിസിനസുകാരനാണെന്നും പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിലൂടെ ബിസിനസ് നഷ്ടത്തിലായെന്നും ഇയാള്‍ മന്ത്രിയോട് പറഞ്ഞു. ഇതോടെ കടക്കെണിയിലായി. തന്റെ വായ്പകള്‍ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

RELATED STORIES

Share it
Top