നോട്ട് നിരോധനം ബിജെപി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സൂത്രം

പട്ടാമ്പി: ബിജെപി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള നരേന്ദ്ര മോദിയുടെ സൂത്രമായിരുന്നു നോട്ട് നിരോധനമെന്ന് എഐസിസി അംഗം വി എസ് വിജയരാഘവന്‍. ചുമട്ട് തൊഴിലാളി കോണ്‍ഗ്രസ് ഐഐഎന്‍ടിയുസി പട്ടാമ്പി ബ്ലോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഇന്ധനവില വര്‍ധനവും, നോട്ട് അസാധുവാക്കലും, ജിഎസ്ടിയും തൊഴിലാളികളുടേയും സാധാരണക്കാരുടേയും ജീവിതം ദുസ്സഹമാക്കി. രാജ്യത്തെകോര്‍പ്പറേറ്റുകള്‍ക്ക്  വേണ്ടിയാണ് മോദി ഭരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസിഡന്റ് ഇ ടി ഉമര്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ അഡ്വ:സി മോഹന്‍ദാസ്, അസീസ്, വിജയന്‍, രവി സരോവരം, കെ ടി സെയ്തലവി, കെ മുഹമ്മദാലി, പുലാപ്പറ്റ ശശി, എ കെ അസീസ്, പി പി വാഹിദ്, പവ്വത്ത് ഉണ്ണി, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

RELATED STORIES

Share it
Top