നോട്ടു നിരോധനം : നിരവ് മോഡിക്ക് മുന്‍കൂട്ടി വിവരം ലഭിച്ചു ?ന്യൂഡല്‍ഹി:  പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും രത്‌നവ്യാപാരിയുമായ നീരവ് മോദിക്ക് നോട്ട് നിരോധനം സംബന്ധിച്ച വിവരം നേരത്തേ ലഭിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഗുരുതര ആരോപണവുമായി എന്‍സിപി എംപി മജീദ് മേമന്‍.
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ഒരു ശാഖയില്‍ 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതായാണ് ഇതു സംബന്ധിച്ച ഒരു റിപോര്‍ട്ട് ചൂണ്ടിക്കാട്ടി മജീദ് മേമന്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും മേമന്‍ പറഞ്ഞു.
നോട്ട് നിരോധനത്തിന് തൊട്ട് മുമ്പ് നീരവിന് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ ആരാണ് നിര്‍ദ്ദേശം നിരവ് മോഡിക്ക് നിര്‍ദേശം നല്‍കിയതെന്ന് മേമന്‍ ട്വിറ്ററിലൂടെ ചോദിച്ചു. പിഎന്‍ബി തട്ടിപ്പിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നീരവ് മോദി ഇപ്പോള്‍ ഒളിവിലാണ്.

RELATED STORIES

Share it
Top