നോട്ടീസ് നല്‍കിയിട്ടും അനധികൃത കള്ളുഷാപ്പ് പൊളിച്ചുനീക്കിയില്ല

എടപ്പാള്‍: ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ചും അയങ്കലത്ത് അനധികൃത കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് തവനൂര്‍ പഞ്ചായത്തിലെ അയങ്കലത്ത് സ്വകാര്യ വ്യക്തി കള്ളുഷാപ്പ് തുറന്നത്. പൊന്നാനി-കുറ്റിപ്പുറം ദേശീയപാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന ഈ ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു.
പഞ്ചായത്തിന്റെ കെട്ടിട നമ്പറോ മറ്റു യാതൊരു വിധ അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യശാല പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പാണ് പഞ്ചായത്ത് സെക്രട്ടറി ഷാപ്പുടമക്ക് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് അവഗണിച്ചും മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്. അടുത്ത ആഴ്ചയില്‍ ചേരുന്ന പഞ്ചായത്ത് ഭരണ സമിതി യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുത്ത് മദ്യഷാപ്പ് പൊളിച്ചു നീക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മുരളീധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top