നോട്ടിനായി ക്യൂനിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ വക രണ്ടു ലക്ഷം

[caption id="attachment_159671" align="alignnone" width="560"] representational image[/caption]

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ കറന്‍സിക്ഷാമ കാലയളവില്‍ റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി ഏറ്റിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ സഹായധനം നല്‍കാന്‍ സംസ്ഥാനമന്ത്രിസഭായോഗം തീരുമാനമെടുത്തു. കേരളത്തിലെ നാലുപേരുടെ കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ സഹായം ലഭിക്കുക.

മന്ത്രിസഭായോഗത്തിന്റെ മറ്റു സുപ്രധാന തീരുമാനങ്ങള്‍:

സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റെജിസ്‌റ്റ്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു.
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളയെ നിയമിക്കാന്‍ തീരുമാനിച്ചു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.
കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജ്യണല്‍ ഫോറന്‍സിക്! സയന്‍സ് ലാബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക് വരെയുളള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

കേരള ഹൈക്കോടതിയില്‍ കോര്‍ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനു മാത്രമായി ഒരു സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും.

ഇപ്പോള്‍ അവധിയിലുളള ഇ. രതീശനെ പഞ്ചായത്ത് ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.
അവധിയിലുളള വയനാട് കളക്റ്റര്‍ തിരുമേനിയെ ഗ്രാമവികസന കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. വയനാട് കളക്ടറുടെ ചുമതല തല്‍ക്കാലം എ.ഡി.എമ്മിനായിരിക്കും

RELATED STORIES

Share it
Top