നോക്കുകൂലി വിഷയത്തില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി കെ എം മാണി

കോട്ടയം: നോക്കുകൂലി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കേരളാ കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായയിലെ ലേഖനത്തിലാണ് മാണി മുഖ്യമന്ത്രിയെ പ്രശംസിച്ചത്.
നോക്കുകൂലി നിരോധന നിയമം നടപ്പാക്കിയത് വഴി സംസ്ഥാനത്ത് പുതിയ വികസനസംസ്‌കാരം വരുമെന്നും മുഖ്യമന്ത്രിയാവുന്നതിന് മുമ്പ്് തന്നെ പിണറായി വിജയന്റെ നോക്കുകൂലിക്കെതിരായ നിലപാട് ശ്രദ്ധേയമായിരുന്നുവെന്നും മാണി ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം പ്രാബല്യത്തില്‍   കൊണ്ടുവന്ന ഇടത് സര്‍ക്കാരിനെ മാണി അഭിനന്ദിക്കുകയും ചെയ്തു. മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നതിനിടെയാണ് ലേഖനം പുറത്തുവരുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സര്‍ക്കാരിനെ പുകഴ്ത്തി മാണി രംഗത്തുവന്നത് അദ്ദേഹത്തിന്റെ ഇടത് ചായ്‌വ് കൂടുതല്‍ വ്യക്തമാക്കുന്നതായി. ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതിനൊപ്പമാണെന്ന സൂചന നല്‍കാനാണ് ലേഖനത്തിലൂടെ അദ്ദേഹം ശ്രമിച്ചത്.

RELATED STORIES

Share it
Top