നോക്കുകൂലി നല്‍കാത്തതിന് പൊന്നാനിയില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദ്ദനം

പൊന്നാനി: നോക്കുകൂലി നല്‍കാത്തതിന് ലോഡുമായി വന്ന ലോറി ഡ്രൈവറെ ഒരു സംഘം തൊഴിലാളികള്‍ മര്‍ദ്ദിച്ചു. പൊന്നാനിക്കടുത്ത് പുറങ്ങിലാണ് ഒരു സംഘം യൂനിയന്‍ നേതാക്കള്‍ ഉള്‍പ്പെട്ട കയറ്റിറക്കു തൊഴിലാളികള്‍ ലോറി െ്രെഡവറെ മര്‍ദ്ദിച്ചത്.രണ്ടു ദിവസം മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു ലോറി ഡ്രൈവറാണ് ചരക്കുമായി എത്തിയിരുന്നത്.തൊഴിലാളികളെ വിളിക്കാതെയാണ് ഇവര്‍ ചരക്കിറക്കിയത്.പിന്നീട് വന്ന മറ്റൊരു ലോറി ഡ്രൈവര്‍ തൊഴിലാളികളെ വിളിച്ച് ലോഡ് ഇറക്കിയെങ്കിലും ആദ്യത്തെ ലോഡിന്റെ കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യത്തെ ലോഡ് മറ്റു തൊഴിലാളികളാണ് ഇറക്കിയതെന്ന് പറഞ്ഞതോടെ നോക്ക് കൂലി ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നു. എട്ടോളം തൊഴിലാളികള്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.

RELATED STORIES

Share it
Top