നോക്കുകുത്തിയായ കുടിവെള്ള പദ്ധതിക്ക് എസ്ഡിപിഐ റീത്ത് വച്ചു

പുത്തനത്താണി: ആതവനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുത്തനത്താണി എഎംഎല്‍പി സ്‌കൂളിന്  സമീപമുള്ള  കുടിവെള്ള പദ്ധതി നോക്കുകുത്തിയായിട്ട് മാസങ്ങളാവുന്നു. പ്രദേശത്തെ അറുപതോളം  വീട്ടുകാര്‍ക്ക് പ്രയോജനമാവുന്ന കുടിവെള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങി കിടക്കുന്നത്.
പഞ്ചായത്ത് ഭരണ സമിതി കറന്റ് ബില്ല് അടക്കാത്തതാണ് പദ്ധതിയുടെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ നോക്കുകുത്തിയായ കുടിവെള്ള പദ്ധതിക്ക് റീത്ത് സമര്‍പ്പിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പി പി റസാഖ്,കെ ജാഫര്‍ ഹാജി, പി പി ഹക്കീം, കെ സലാം, എന്‍ നാസര്‍, കെ കമറുസ്സലാം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top