നോക്കിനില്‍ക്കുന്ന സമൂഹം അക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നു: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

പാലക്കാട്: രാജ്യത്ത് അക്രമങ്ങള്‍ വ്യാപിക്കുമ്പോള്‍ അത് കണ്ടിെല്ലന്നു നടിക്കുന്ന പൊതുസമൂഹമാണ് തിന്മകള്‍ക്ക് വഴിയൊരുക്കുന്നതെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
മാങ്ങ പറിച്ചതിന്റെ പേരില്‍ പിഞ്ചോമനയെ വെടിവച്ച് കൊന്നതും ജാര്‍ഖണ്ഡില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരായ അഞ്ച് വനിതകളെ ബലാല്‍സംഗം ചെയ്തതും ഉത്തര്‍പ്രദേശില്‍ പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതുകളെയും തല്ലിക്കൊന്നതും അടുത്തടുത്ത ദിവസങ്ങളിലാണ്. കഠ്‌വ സംഭവത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണിയുമായി ബിജെപി മുന്‍മന്ത്രി രംഗത്തെത്തിയിട്ടും ഗൗരി ലങ്കേഷിനെ കൊന്നത് മനപ്പൂര്‍വമാണെന്ന് പറഞ്ഞിട്ടും അതിനെതിരേ പ്രതികരണങ്ങള്‍ ഉണ്ടാവുന്നില്ല. പ്രതികരിക്കേണ്ട സമയത്ത് നാം പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് എല്ലാം സഹിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം, ജനറല്‍ സെക്രട്ടറി എന്‍ കെ സുഹറാബി, സെക്രട്ടറി ചന്ദ്രിക, ഖജാഞ്ചി കെ പി സൂഫീറ സംസാരിച്ചു.

RELATED STORIES

Share it
Top