നൊവാക് ജോക്കോവിച്ചും കരോളിന പ്ലിസ്‌ക്കോവയും രണ്ടാം റാണ്ടില്‍മാഡ്രിഡ്: മാഡ്രിഡ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരങ്ങളായ നൊവാക് ജോക്കോവിച്ചും കരോളിന പ്ലിസ്‌ക്കോവയും രണ്ടാം റൗണ്ടില്‍.
വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ വിക്ടോറിയ അസറെന്‍കയെ വീഴ്ത്തിയാണ് ചെക്ക് റിപ്ലബിക്ക് സൂപ്പര്‍ താരമായ കരോളിന പ്ലിസ്‌ക്കോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍ 2-6, 6-1, 5-7. ആദ്യ സെറ്റ് 6-2 എന്ന സ്‌കോറിന് അനായാസം പ്ലിസ്‌ക്കോവ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചെത്തിയ അസറെന്‍ക 6-1ന് അനായാസം വിജയം കണ്ടു. ആവേശകരമായ മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടെങ്കിലും 7-5ന് വിജയം പ്ലിസ്‌ക്കോവയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റൊമാനിയയുടെ ഇറിന കാമലിയ ബെഗുവിനെ വീഴ്ത്തിയാണ് ഷറപ്പോവയുടെ മുന്നേറ്റം. സ്‌കോര്‍ - 7-5, 6-1.പുരുഷ സിംഗിള്‍സില്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് ജപ്പാന്റെ കെയ് നിഷിക്കോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് രണ്ടാം റൗണ്ടില്‍ സീറ്റുറപ്പിച്ചത്. സ്‌കോര്‍- 7-5, 6-4.

RELATED STORIES

Share it
Top