നൈജീരിയയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം; 60ലേറെ മരണം

അബുജ: നൈജീരിയയില്‍ പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ സ്‌ഫോടനത്തില്‍ 60 ലേറെ പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയന്‍ സംസ്ഥാനമായ അദമാവയിലെ മുബി നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സ്‌ഫോടനം. പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി അടിയന്തര സേവന വിഭാഗം അറിയിച്ചു. എന്നാല്‍, 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് നൈജീരിയയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നൈജീരിയയില്‍ ഐഎസിനെതിരായ നീക്കത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം.
ബൊകോഹറമാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് സൂചന. 2009 മുതല്‍ നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ ബോകോഹറാം ആക്രമണങ്ങളില്‍ 20,000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

RELATED STORIES

Share it
Top