നേവിക്കൊപ്പം ഇനി മുതല്‍ എയര്‍ക്രാഫ്റ്റ് ഗരുഡും

കൊച്ചി: നിരീക്ഷണം ശക്തമാക്കാന്‍ നേവിക്കൊപ്പം ഇനി മുതല്‍ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് ഗരുഡും. കൊച്ചിയിലെത്തിയ ഗരുഡിനെ ദക്ഷിണമേഖല നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ കര്‍വിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
റിയര്‍ അഡ്മിറല്‍ ആര്‍ ജെ നട്കര്‍ണി അടക്കം നിരവധി നാവിക ഉദ്യോഗസ്ഥര്‍ ചടങ്ങി ല്‍ പങ്കെടുത്തു. ഏറ്റവും ഭാരം കുറഞ്ഞ എയര്‍ക്രാഫ്റ്റാണ് ഗരുഡ്. സ്ലോവാനിയയിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. പറക്കലിനിടയില്‍ നാവികസേനയുടെ വിമാനങ്ങള്‍ നേരിടുന്ന പക്ഷിശല്യത്തെ ഇല്ലാതാക്കുകയെന്നതാണ് ഗരുഡിന്റെ പ്രധാന ദൗത്യം.
വിമാനത്താവളത്തിനു സമീപം ആകാശത്ത് ശല്യമായെത്തുന്ന പക്ഷികളെ തുരത്തി ഓടിച്ച് നാവികസേനയുടെ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ഇറങ്ങാനും പറന്നുയരാനും ഗരുഡ് സൗകര്യമൊരുക്കും. ഇതിനൊപ്പം കാഡറ്റുകള്‍ക്ക് പരിശീലനത്തിനും ഗരുഡിനെ ഉപയോഗിക്കും.

RELATED STORIES

Share it
Top