നേര്‍ച്ചപ്പെട്ടി കുത്തി തുറന്നു; രണ്ടുപേര്‍ പിടിയില്‍

പള്ളുരുത്തി: ചെറിയകടവ് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതികളെ പോലിസ് പിടികൂടി. മഞ്ഞുമ്മല്‍ വെട്ടുതോട്ടുങ്കന്‍ വീട്ടില്‍ സാബു ജോര്‍ജ് (44), മഞ്ഞുമ്മല്‍ തരകന്തറ വീട്ടില്‍ ഷിജു (42) എന്നിവരാണ് പോലിസ് പിടിയിലായത്.
തിങ്കളാഴ്ച്ച പകല്‍ രണ്ടിന് ശേഷമാണ് പ്രതികള്‍ ചെറിയകടവ് സെന്റ് ജോസഫ് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നത്. ് കണ്ണമാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തില്‍ പ്രതികളെ മഞ്ഞുമ്മല്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു മുന്‍പും വിവിധ പ്രദേശങ്ങളിലായി ഇവര്‍ നേര്‍ച്ചക്കുറ്റി തകര്‍ത്ത് പണം കവര്‍ന്നതായി പോലിസ് പറയുന്നു. കണ്ണമാലി പോലിസ് എസ്‌ഐ ജോണ്‍സന്‍ ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top