നേര്യമംഗലം വനത്തില്‍ മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി

കോതമംഗലം: നേര്യമംഗലം വനത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി എടുത്തു. മാലിന്യം നിക്ഷേപിച്ച മൂന്ന് ടൂറിസ്റ്റ് വാഹനങ്ങളാണ് ഇന്നലെ പിടികൂടിയത്. വനത്തില്‍ തള്ളിയമാലിന്യം തിരികെ എടുപ്പിക്കുകയും ബോധവല്‍കരണവും നടത്തി പിഴ ഇടാക്കുകയും ചെയ്തു.
ഇന്നലെ രാവിലെ വാളറ ആറാം മൈലില്‍ വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഫോറസ്റ്റര്‍ മുരളിയുടെ നേതൃത്വത്തിലാണ് വഴിയില്‍ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തിനെ വിവരം അറിയിക്കുകയും പോലിസിന്റെ സഹകരണത്തോടെ അടിമാലിയില്‍ വച്ച് വാഹനം പിടികൂടി പിഴ ഈടാക്കുകയും ചെയ്തു. യാത്രയില്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്ക് പകരം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ഉപദേശിച്ച് വനപാലകരും പഞ്ചായത്ത് അധികൃതരും യാത്രക്കാരെ പറഞ്ഞു വിട്ടു.

RELATED STORIES

Share it
Top