നേരിട്ടുള്ള വിതരണം നിയമവിധേയമാക്കി ഉപഭോക്താവിനെ സംരക്ഷിക്കും: മന്ത്രി പി തിലോത്തമന്‍

കൊല്ലം:നേരിട്ടുള്ള വിതരണം നിയമവിധേയമാക്കി ഉപഭോക്താവിന് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍ അഭിപ്രായപ്പെട്ടു.മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷന്റെ(എഐടിയുസി) കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി തിലോത്തമന്‍.മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് നിയമവിരുദ്ധമായ പ്രവൃത്തിയെന്ന് വിലയിരുത്തി പോലിസ് വേട്ടയാടിയിരുന്ന കാലഘട്ടത്തില്‍ നിന്ന് നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.കെ സുദര്‍ശന ബാബു അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ഇന്ദുശേഖരന്‍നായര്‍, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ശശിധരന്‍ കല്ലിംഗല്‍, ജനറല്‍ സെക്രട്ടറി ഇ സി സതീശന്‍,ജി ലാലു, ബി മോഹന്‍ദാസ്, എ ബിജു സംസാരിച്ചു.ഭാരവാഹികള്‍: ബി മോഹന്‍ദാസ്(പ്രസിഡന്റ്), സുദര്‍ശന ബാബു(ആക്ടിങ് പ്രസിഡന്റ്), എ വി വിഷ്ണു(ജനറല്‍ സെക്രട്ടറി), സജിത്്, സുജാത, ആനന്ദപത്മനാഭന്‍, സുനില്‍കുമാര്‍, ബിനോയ് യേശുദാസ്(വൈസ് പ്രസിഡന്റുമാര്‍), അച്ചു , അനിത, ഷമീര്‍, വൈശാഖ്, മനാഫ്, അന്‍ഷാദ്, അമര്‍നാഥ്, നിസാം, അഖില്‍ കൃഷ്ണന്‍, ബൈജു(ജോയിന്റ് സെക്രട്ടറിമാര്‍).

RELATED STORIES

Share it
Top