നേതൃത്വത്തിന് എതിരേ വിമര്‍ശനം തുടരുന്നു

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കരട് റിപോര്‍ട്ടുകളില്‍ 300ഓളം തിരുത്തല്‍ നിര്‍ദേശങ്ങള്‍. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച പരസ്യ നിലപാടാണ് ഇതില്‍ പ്രധാനം. ഈ വിഷയങ്ങളില്‍ മൂന്ന് കമ്മീഷനുകളായി തിരിഞ്ഞ് ഇന്നലെ ഉച്ചമുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കമ്മീഷനുകള്‍ അംഗീകരിക്കുകയാണെങ്കില്‍ അവയെല്ലാം ഇന്ന് രേഖയില്‍ ഉള്‍പ്പെടുത്തും. അതേസമയം, കേന്ദ്ര നേതൃത്വത്തിനെതിരേ ഇന്നലെയും പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനം നടത്തി. സിപിഐ ഇപ്പോള്‍ 'കണ്‍ഫ്യൂസിങ്് പാര്‍ട്ടി ഓഫ് ഇന്ത്യ'യാണെന്നായിരുന്നു വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് വൃക്തമായ നിലപാടില്ല. കോണ്‍ഗ്രസ്സുമായി ബന്ധം സ്ഥാപിക്കാനല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്് ശ്രമിക്കേണ്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ കോണ്‍ഗ്രസ് ഇങ്ങോട്ട് പിന്തുണ തേടി വരുമെന്നും കനയ്യകുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top