നേതാക്കള്‍ക്ക് ആത്മാര്‍ഥത വേണം : ഉമ്മന്‍ചാണ്ടിതലയോലപ്പറമ്പ്: തൊഴിലാളി സംഘടനാ രംഗത്ത് നേതാക്കള്‍ക്ക് ആത്മാര്‍ത്ഥത വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിലെ ട്രേഡ് യൂനിയന്‍ നേതാവായിരുന്ന ടി വി ജോസഫിന്റെ 19ാമത് ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്മക്കെതിരേ പ്രതികരിക്കുകയും ഇടപെടുന്ന കാര്യങ്ങളില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന തൊഴിലാളി നേതാവായിരുന്നു ടി വി ജോസഫെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ടി പി ഗോപിദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി വി ജോസഫ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ് വിതരണവും ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ്, യൂനിയന്‍ വര്‍ക്കിങ് പ്രസിഡന്റ് തോമസ് കല്ലാടന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി പി സിബിച്ചന്‍, എച്ച്എന്‍എല്‍ സിഐടിയു യൂനിയന്‍ സെക്രട്ടറി പി സുരേഷ്, കെപിസിസി എക്‌സി. അംഗങ്ങളായ എന്‍ എം താഹ, അഡ്വ. എ സനീഷ്‌കുമാര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ജാന്‍സി മാത്യു, ടി എം ഷെരീഫ്, കെ ജോമാമ്മന്‍, സുബിന്‍ മാത്യു സംസാരിച്ചു.

RELATED STORIES

Share it
Top