നേതാക്കളെയോ പ്രവര്‍ത്തകരെയോ തൊട്ടാല്‍ കൈയ്യും തലയും വെട്ടും:ബിജെപി നേതാവ്

തിരുവനന്തപുരം: ബിജെപി-ആര്‍എസ്എസ് നേതാക്കളെയോ പ്രവര്‍ത്തകരെയോ തൊട്ടാല്‍ കൈയ്യും തലയും തേടി മുന്നേറ്റമുണ്ടാകുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. നെയ്യാറ്റിന്‍കരയില്‍ വച്ച് നടത്തിയ പ്രസംഗത്തിലാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാര്‍ ഭീഷണി മുഴക്കിയത്. പാറശാലയിലും ആനാവൂരും സമാധാനം നിലനില്‍ക്കുന്നത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ്. ആ തീരുമാനം തങ്ങള്‍ അവസാനിച്ചാല്‍ പിന്നെ ആര് വിചാരിച്ചാലും തങ്ങളെ പിടിച്ചാല്‍ കിട്ടില്ല. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലയും തേടി മുന്നേറ്റമുണ്ടാകും. അത് തടയാന്‍ ഇവിടുത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും കഴിയില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

പ്രസംഗം വിവാദമായതോടെ സുരേഷിനെതിരെ നെയ്യാറ്റിന്‍കര പോലിസ് സ്വമേധയാ കേസെടുത്തു.

RELATED STORIES

Share it
Top