നേതാക്കളുടെ ബിജെപി ബന്ധം: കേരളത്തില്‍ ജെഡിഎസ് പിളര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ ജെഡിഎസ് പിളര്‍ന്നു. ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും ബിജെപി ബന്ധത്തിലുള്ള എതിര്‍പ്പാണ് പിളര്‍പ്പിന് കാരണം. മുന്‍ എംഎല്‍എയും ദേശിയ കമ്മിറ്റി അംഗവുമായ എം കെ പ്രേംനാഥിന്റെ നേതൃത്വത്തിലാണ് പുതിയ വിഭാഗം വരുന്നത്.



ഇവര്‍ ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ചേരുമെന്നാണ് അറിയുന്നത്.5 ജില്ലാകമ്മിറ്റികളുടെ പിന്തുണയോടു കൂടിയാണ് നീക്കമെന്നാണ് പ്രേംനാഥ് പറഞ്ഞത്.

RELATED STORIES

Share it
Top