നേതാക്കളുടെ കസ്റ്റഡി: പോലിസ് ജാള്യത മറയ്ക്കാന്‍- സി പി ജോണ്‍

തിരുവനന്തപുരം: അഭിമന്യു കൊലക്കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടുന്നതില്‍ പോലിസിന് വീഴ്ച പറ്റിയെന്ന സിപിഎം അണികളുടെ വിമര്‍ശനത്തിന് മറയിടുന്നതിനാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെയുള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിനു ശേഷം പോലിസ് കസ്റ്റഡിയിലെടുത്തതെന്നു സിഎംപി നേതാവ് സി പി ജോണ്‍. സിപിഎം ജാള്യത മറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
സിപിഎമ്മിന്റെ ഏജന്‍സിയായി കേരളാ പോലിസ് മാറിയിരിക്കുകയാണെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top