നേതാക്കളുടെ അറസ്റ്റിന് പിന്നില്‍ ആര്‍എസ്എസും മുല്ലപ്പള്ളിയുമെന്ന്

കൊയിലാണ്ടി: പയ്യോളി മനോജ് വധക്കേസുമായി ബന്ധപ്പെട്ട സിപിഎം നേതാക്കളെയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തതിന് പിറകില്‍ ആര്‍എസ്എസും മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. കൊയിലാണ്ടിയില്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സിബിഐയെ ഉപയോഗപ്പെടുത്തുകയാണ്. ക്രൈംബ്രാഞ്ചിനു മുമ്പില്‍ കുറ്റസമ്മതമൊഴി നടത്തിയ ആളെ ഈ ശക്തികള്‍ വിലക്കെടുക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികള്‍കൊണ്ട് സിപിഎമ്മിനെ ചെറുപോറലേല്‍പ്പിക്കാന്‍ കഴിയില്ല. ജില്ലാ സമ്മേളനം ഈ നീക്കത്തിന് മറുപടി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top