നേച്ചര്‍ സ്ട്രീറ്റ് ആര്‍ട്ടുമായി യുവ കലാകാരന്മാര്‍

ആലപ്പുഴ: തെരുവിനെയും പ്രകൃതിയെയും ഒന്നിപ്പിക്കുന്ന കലാരൂപം കൊണ്ട് ആസ്വാദകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് രാകേഷ് അന്‍സേര, കലേഷ് പൊന്നപ്പന്‍ എന്നീ ചിത്രകാരന്മാര്‍.
നേച്ചര്‍ സ്ട്രീറ്റ് ആര്‍ട്ട് എന്നപേരില്‍ വിദേശത്ത് വ്യാപകമായി കാണപ്പെടുന്ന ചിത്രരചനാ രീതിയുമായാണ് ഇരുവരും ഇക്കുറി രംഗത്തെത്തിയത്. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിനു സമീപം ആലപ്പുഴ-ചേര്‍ത്തല കനാല്‍ റോഡിനോട് ചേര്‍ന്നുള്ള ചുവരുകളാണ് ഇരുവരും ഇക്കുറി കാന്‍വാസാക്കിയത്. ചുവരുകളോട് ചേര്‍ന്നു വളരുന്ന പൂച്ചെടികളും മുളംകൂട്ടങ്ങളും ചിത്രത്തിന്റെ ഭാഗമാക്കിയായിരുന്നു ഇരുവരുടെയും വര.
കേരളത്തില്‍ ആദ്യമാണ് ഇത്തരം ഒരു ചിത്രരചനാ സങ്കേതം അവതരിപ്പിക്കപ്പെടുന്നതെന്നു കലേഷ് പൊന്നപ്പനും രാകേഷ് അന്‍സേരയും പറഞ്ഞു.

RELATED STORIES

Share it
Top