നെഹ്‌റു ട്രോഫി ജലമേള നവംബര്‍ 10ന്

ആലപ്പുഴ: പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങാവാന്‍ നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് പുന്നമടക്കായലില്‍ സംഘടിപ്പിക്കും. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ എംപി മുഖ്യാതിഥിയാവും. ആഗസ്ത് രണ്ടാം ശനിയാഴ്ച സംഘടിപ്പിക്കാനിരുന്ന വള്ളംകളിയുടെ മല്‍സരക്രമങ്ങള്‍ക്കു മാറ്റമുണ്ടാവില്ലെന്നും പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടാവില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് എന്‍ടിബിആര്‍ സൊസൈറ്റി യോഗത്തിനുശേഷം വ്യക്തമാക്കി. ഒരു കോടി രൂപ ഇതിനകം വള്ളംകളിക്കായി ചെലവഴിച്ചിരുന്നു. വിവിധ സമിതികള്‍ യോഗം ചേര്‍ന്ന് ആര്‍ഭാടമൊഴിവാക്കി കുറഞ്ഞ ചെലവില്‍ വള്ളംകളി നടത്താനാണ് തീരുമാനം. ഇതിനകം ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയവര്‍ക്കെല്ലാം പണം മടക്കിനല്‍കിയിട്ടുണ്ട്. പണം നല്‍കി ടിക്കറ്റെടുത്തവരില്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം പണം മടക്കിനല്‍കി. ബാക്കിയുള്ളവര്‍ക്ക് കൈയിലുള്ള ടിക്കറ്റ് ഉപയോഗിച്ച് കളി കാണാം. സൊസൈറ്റി യോഗത്തില്‍ ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് സുഹാസ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top