നെഹ്‌റു കോളജ് സുവര്‍ണ ജൂബിലി: പൂര്‍വവിദ്യാര്‍ഥി കുടുംബസംഗമം 21 മുതല്‍

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ കുടുംബസമേതം കോളജില്‍ സംഗമിക്കുന്നു. കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന (നാസ്‌ക) യുടെ നേതൃത്വത്തില്‍ 21ന് രാവിലെ മുതല്‍ സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമം പൂര്‍വ വിദ്യാര്‍ഥിയും ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലുമായ ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യന്‍ സാഹിത്യകാരി റുഖിയ സല്‍മ മുഖ്യാതിഥിയായിരിക്കും.
കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും. നിര്‍ധനരായ കിടപ്പു രോഗികള്‍ക്കുള്ള ഭക്ഷണ കിറ്റുകള്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായലക്കണ്ടി വിതരണം ചെയ്യും. തുടര്‍ന്നു നടക്കുന്ന പ്രഥമ ബാച്ചംഗങ്ങളെ ആദരിക്കല്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്യും. നെഹ്‌റു മെമ്മോറിയല്‍ എഡുക്കേഷന്‍ സൊസൈറ്റി ഖജാഞ്ചി വി പി ദിവാകരന്‍ നമ്പ്യാര്‍ ആദരഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്ന നേതൃസംഗമത്തില്‍ കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറി ബി എം ജമാല്‍ മുഖ്യപ്രഭാഷണം നടത്തും.
സ്‌നേഹസംഗമവും കലാപരിപാടികളും നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നെഹ്‌റു മെമ്മോറിയല്‍ എഡ്യുക്കേഷന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ കമ്മാടത്ത് മുഖ്യപ്രഭാഷണവും സെക്രട്ടറി കെ രാമനാഥന്‍ ആദരഭാഷണവും നടത്തും. കേരള കേന്ദ്ര സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരിക്ക ും. വാര്‍ത്താസമ്മേളനത്തി ല്‍ ഹമീദ് ഹാജി, രാഘവന്‍ കുളങ്ങര, നന്ദകുമാര്‍ കോറോത്ത്, ഡോ.വി ഗംഗാധരന്‍, കെ പി മോഹനന്‍, കെ വി ശബരീനാഥന്‍, കെ ഇ എ  ബക്കര്‍, സി വി ഭാവനന്‍, സി വി രമേശ്, കെ രമാവതി, പത്മരാജന്‍ ഐങ്ങോത്ത് സംബന്ധിച്ചു.

RELATED STORIES

Share it
Top