നെഹ്‌റു കോളജ്: ശമ്പള ബില്ല് തടഞ്ഞു വച്ചതില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം

പടന്നക്കാട്: നെഹ്‌റു കോളജിലെ വിരമിച്ച ഉദ്യോഗസ്ഥയുടെ അവസാനശമ്പളബില്ല് തടഞ്ഞുവച്ചതില്‍ സ്ത്രീയും മക്കളും കുടുംബവും പ്രിന്‍സിപ്പലിന്റെ ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായെത്തി.
മാര്‍ച്ച് 31ന് വിരമിച്ച ലാബ് അസിസ്റ്റന്റായിരുന്ന ദലിത് വിഭാഗത്തില്‍പ്പെട്ട വനിതാ ജീവനക്കാരി ഒഴിഞ്ഞവളപ്പിലെ കെ സതിയും കുടുംബവുമാണ് ഇന്നലെ രാവിലെ ഒരു മണിക്കൂറോളം പ്രിന്‍സിപ്പലിന്റെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചത്. സതിക്കൊപ്പം മകള്‍ സജിത, ചെറുമക്കളായ സനോജ്, സഞ്ജന എന്നിവരുമാണ് പ്രതിഷേധിക്കാനെത്തിയത്.
സതിക്ക് പുറമെ വിരമിച്ച രണ്ട് അധ്യാപകരുടെ ശമ്പളബില്ലും തടഞ്ഞുവച്ചതായി പരാതിയുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 28ന് സര്‍വീസില്‍നിന്ന് വിരമിച്ച സതിയുടെ അവസാന മാസശമ്പളത്തിന്റെ ഫയല്‍ ഒരുമാസംമുമ്പ് തന്നെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍നിന്ന് ഒപ്പിട്ട് കോളജിലേക്ക് അയച്ചിരുന്നു.
പിറ്റേന്ന് തന്നെ ഇത് ട്രഷറിയില്‍ ഹാജരാക്കേണ്ടതായിരുന്നുവെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെയും ഇതിന് തയ്യാറായിട്ടില്ല.
അവസാനമാസ ശമ്പളം ലഭിച്ചാല്‍ മാത്രമേ സതിക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ.

RELATED STORIES

Share it
Top