നെഹ്‌റു കോളജ് വിവാദം: കെഎസ്‌യു ഗുരുവന്ദനം നടത്തി

കാഞ്ഞങ്ങാട്: ജീവന്‍ നല്‍കുന്നത് മാതാപിതാക്കളാണെങ്കിലും ജീവിതം നല്‍കുന്നത് അധ്യാപകരാണെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. അത്തരം അധ്യാപകരെ അവമതിക്കുന്നത് സാംസ്‌ക്കാരിക കേരളം അനുഭവിക്കുന്ന അപചയം കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഗത്ഭരായ അധ്യാപകരെയും വിദ്യാര്‍ഥികളെയും സംഭാവന ചെയ്ത നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം നാടിനാകെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്‌യു ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച ഗുരു നിന്ദക്കെതിരെ ഗുരു വന്ദനം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രദീപ് പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ എം അഭിജിത്ത്, കെ കെ രാജേന്ദ്രന്‍, പി വി സുരേഷ്, ഗംഗാധരന്‍, ടി കെ എവുജിന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, നസീമ അബ്ദുല്‍ ഖാദര്‍, ജോമോന്‍ ജോസ്, സി വി ബാലകൃഷ്ണന്‍ സംസാരിച്ചു. ചടങ്ങില്‍ അമ്പതോളം അധ്യാപകരെ ആദരിച്ചു.

RELATED STORIES

Share it
Top