നെസ്റ്റ് സ്‌കൂളിലെ 'കുട്ടി ബിരുദദാനം' ശ്രദ്ധേയമായി

രാമനാട്ടുകര: അംഗീകാരം ആരാണ് ആഗ്രഹിക്കാത്തത്. അത് കുഞ്ഞുനാളില്‍ നിന്ന് തന്നെ കിട്ടിതുടങ്ങുമ്പോള്‍ ജീവിതത്തിന്റെ മധുരവും പ്രതീക്ഷയും ഇരട്ടിയാവും. രാമനാട്ടുകരയിലെ നെസ്റ്റ് മോഡല്‍ മോണ്ടിസോറിയിലെ കുരുന്നുകള്‍ക്ക് നല്‍കിയ മോണ്ടിസോറി ബിരുദദാനം പ്രശംസയുടേയും അംഗീകാരത്തിന്റേയും നവ്യാനുഭവമായി.
പാഠപുസ്തകവും ബാഗും ഇല്ലാതെ മോണ്ടിസോറി ക്ലാസ്‌റും അനുഭവങ്ങളിലൂടെ 40 ലധികം വരുന്ന കുട്ടികള്‍ എഴുതാനും വായിക്കാനും ചുറ്റുപാടിനെ വിലയിരുത്താനും പഠിച്ചു. ഗൗണും ശിരോവസ്ത്രവും ധരിച്ച കുരുന്നുകള്‍ ഫൗണ്ടേഷന്‍ കോഴ്‌സിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ഡിപ്ലോമ കരസ്ഥമാക്കിയത്. രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും കുടുംബാംഗങ്ങളുടേയും നിറഞ്ഞ സാന്നിദ്ധ്യത്തില്‍ അവര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ജീവിതത്തിലെ മറക്കാത്ത അനുഭവമായി. ജെഡിടി സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഡോ. പിസി അന്‍വര്‍ ഡിപ്ലോമ സാക്ഷ്യപത്രം വിതരണം ചെയതു.
ഇര്‍ശാദിയ സ്ഥാപനങ്ങളുടെ സാരഥി പിസി ബശീര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. നെസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എകെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെഎം മുഹമ്മദ്, എംപി മുഹമ്മദ് കാസിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പിടിഎ ട്രഷറര്‍ മുഹമ്മദ് കോയ, വൈസ് പ്രിന്‍സിപ്പാള്‍ പികെ സല്‍വ, നെസ്റ്റ് ഹയര്‍സെക്കന്ററി അക്കാദമിക് ഡീന്‍ മുഹമ്മദ് സാദിഖ്, മോണ്ടിസോറി ഹെഡ് ബബിത സലാഹുദ്ധീന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top