'നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി ഭൂമാഫിയയെ സഹായിക്കാന്‍'

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കം കുത്തക ഭൂമാഫിയകള്‍ക്കു നെല്‍വയലുകള്‍ തീറെഴുതാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വന്‍ അഴിമതിയാണ് ഇതിനു പിന്നിലുള്ളതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ട് തവണ സബ്ജക്റ്റ് കമ്മിറ്റി വിളിച്ചെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം, സിപിഐ പാര്‍ട്ടി സെക്രട്ടറിമാരെയും മന്ത്രിമാരെയും വിളിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് ബില്ല് പാസാക്കാനുള്ള നീക്കമാണ്. 2008ല്‍ കെപി രാജേന്ദ്രന്‍ കൊണ്ടുവന്ന നിയമത്തിന്റെ ആരാച്ചാരായി മന്ത്രി ഇ ചന്ദ്രശേഖരന്‍ മാറിയിരിക്കുന്നു. തന്റെ മന്ത്രിയെക്കൊണ്ട് ബി ല്ല് പിന്‍വലിപ്പിക്കാന്‍ കാനം രാജേന്ദ്രന്‍ തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു. ഭൂമാഫിയയെ സഹായിക്കാനുള്ള ബില്ലിനെതിരേ പ്രതിപക്ഷം ശക്തമായ പോരാട്ടം സംഘടിപ്പിക്കും. നിയമസഭ പാസാക്കിയാല്‍ നിയമപരമായും നേരിടും. ബില്ലിന്റെ കാര്യത്തില്‍ രണ്ട് പാര്‍ട്ടികളും ഒത്തുകളിക്കുകയാണ്. സംസ്ഥാനത്തെ നെല്‍വയലുകളെ യഥേഷ്ടം നികത്താനുള്ള കുറുക്കുവഴിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top