'നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം: സര്‍ക്കാര്‍ ചരമക്കുറിപ്പ് എഴുതുന്നു'

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും എന്നു തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ എഴുതിവച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പുതിയ നിയമഭേദഗതികളിലൂടെ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന് ചരമക്കുറിപ്പ് എഴുതുകയാണെന്നു കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍.
30 വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്ത് സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂരാജാക്കന്‍മാര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ലോബിക്കും തീറെഴുതാനുള്ള നാടകമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
വിവാദമായ ഈ ഭേദഗതികള്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കരുതെന്നും ഹസന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top