നെല്‍വയല്‍- തണ്ണീര്‍ത്തട നിയമഭേദഗതികള്‍ പിന്‍വലിക്കണം:

വി എം സുധീരന്‍
തിരുവനന്തപുരം: കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് വി എം സുധീരന്‍. ഒരുഭാഗത്ത് ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും മറുഭാഗത്ത് അവശേഷിക്കുന്ന കൃഷിയും ഇല്ലാതാക്കുകയും ചെയ്യുന്ന വൈരുധ്യങ്ങള്‍ നിറഞ്ഞ സമീപനമാണു സര്‍ക്കാരിന്റേത്. പരിസ്ഥിതി നാശത്തിനും കുടിവെള്ള ലഭ്യത കുറയ്ക്കുന്നതിനും ഭക്ഷ്യേ ാല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടവരുത്തുന്ന അതിഗുരുതരമായ സാഹചര്യമാണ് ഈ നിയമഭേദഗതിയിലൂടെ ഉണ്ടാവുകയെന്നും സുധീരന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top