നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ല് കത്തിച്ചു

തൃശൂര്‍: 2008 ലെ നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യുന്നതില്‍ പ്രതിഷേധിച്ച് 2018 ഭേദഗതി ബില്‍ തൃശൂര്‍ മനുഷ്യാവകാശക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭേദഗതി ബില്ല്  കത്തിച്ചു. തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ നിന്നും പ്രകടനമായി ആരംഭിച്ച് നഗരം ചുറ്റി കോര്‍പ്പറേഷനു മുമ്പില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തിലാണ് ഭേദഗതിബില്‍ കത്തിച്ചത്. ടി കെ വാസു അധ്യക്ഷത വഹിച്ചു. ശിവരാമന്‍, കുസുമം ടീച്ചര്‍, കെ വി ബിജു, അനീഷ് കുമാര്‍ കെ കെ, എസ്  പി രവി, പി ജെ  മോന്‍സി, എം മോഹന്‍ദാസ്, കെ കെ ദേവദാസ്, ടി കെ നവീനചന്ദ്രന്‍, മുകുന്ദന്‍, വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top