നെല്ല് സംഭരണത്തിന് 525 കോടി

തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ 12 കോടി. ജൈവകൃഷി പ്രോത്സാഹനത്തിന് 10 കോടി.കുട്ടനാട് കായല്‍ പരിസ്ഥിതി പുനസ്ഥാപന പദ്ധതി ലോകബാങ്ക് സഹായത്തിന് നല്‍കുന്നതിന് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.2019-20 ല്‍ ഒരു വര്‍ഷം മുഴുവന്‍ തണ്ണീര്‍മുക്കം ബണ്ട് തുറന്നിടുന്നത് ലക്ഷ്യം വെച്ചുകൊണ്ടു യുദ്ധകാലാടിസ്ഥാനത്തില്‍ കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും.കിഫ്ബിക്ക് പദ്ധതി സമര്‍പ്പിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കുട്ടനാട് മാലിന്യ വിമുക്തമാകണമെങ്കില്‍ ടൂറിസം മലിനീകരണം ഇല്ലാതാകുകയും കായലോര പട്ടണത്തിലെ സ്വീവേജ് കായലിലേക്ക് തുറന്നുവിടുന്നത് അവസാനിപ്പിക്കുകയും വേണം. ആലപ്പുഴ കനാലുകളിലേക്കുള്ള മലിനജല ഒഴുക്ക് തടയുന്നതിന് വികേന്ദ്രീകൃതമായ അനറോബിക് ഉറവിട ജലസംസ്‌കരണ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.ഇതിന്റെ വിശദമായ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇന്ത്യയിലെ ഐ ഐ ടികള്‍, മറ്റ് ഉന്നത പഠന കേന്ദ്രങ്ങളിലെ പരിസ്ഥിതി, ജല എന്‍ജിനീയറിംഗ് ബിരുദാനന്തര വിദ്യാര്‍ഥികളുടെ സമ്മര്‍വാട്ടര്‍ സ്‌കൂള്‍ സംഘടിപ്പിക്കും. കിലയും ഐ ഐ ടി മുംബൈയുമാണ്  പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആലപ്പുഴ പൈതൃക പദ്ധതിയിലെ ഏതാനും മ്യൂസിയങ്ങള്‍ക്ക് അനുമതിയായിക്കഴിഞ്ഞു. ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കും. കിഫ്ബിയില്‍ നിന്നാണ് പദ്ധതിക്ക് പണം ലഭ്യമാക്കുന്നത്. വള്ളംകളി ഉള്‍പ്പെടെയുള്ള മത്സര, ആഘോഷപരിപാടികള്‍ക്കായി 16 കോടിയും വള്ളംകളി ലീഗിന് പ്രത്യേകമായി 10 കോടിയും വകയിരുത്തി.കെ എസ് ഡി പി പൊതുമേഖലാ പുനസംഘടനാ മാതൃകാ സ്ഥാപനം32 കോടിയുടെ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യും. 54 കോടി മുതല്‍മുടക്കുള്ള ഇഞ്ചെക്ടബിള്‍സ് ഫാക്ടറിക്ക് ഏപ്രിലില്‍ തറക്കല്ലിടും. ഒരു വര്‍ഷം കൊണ്ട് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. അടുത്ത ഘട്ടമായി ആരംഭിക്കുന്ന കാന്‍സര്‍ മരുന്ന് ഫാക്ടറിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 20 കോടി വകയിരുത്തി. ലോകാരോഗ്യസംഘട നിലവാരത്തില്‍ പൂര്‍ത്തീകരിക്കുന്ന ഫാക്ടറയില്‍ പേറ്റന്റ് കാലാവധി അവസാനിച്ച കാന്‍സര്‍ മരുന്നുകള്‍ വലിയതോതില്‍ ഉല്‍പ്പാദിപ്പിച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് പരിപാടി. അടുത്ത് സാമ്പത്തിക വര്‍ഷം ആ്ഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ജനറിക് മരുന്നുകള്‍ കെ എസ് ഡി പി കയറ്റുമതി ചെയ്യും. കെ എസ് ഡി പിയുടെ അനുബന്ധമായി മിനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. 150 കോടിയുടെ ഉല്‍പാദനം കെ എസ് ഡി പി ലക്ഷ്യമാക്കുന്നു. കെ എസ് ഡി പി ക്ക് 27 കോടിയും കോമളപുരം സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ലിന് 13 കോടിയും പദ്ധതി അടങ്കല്‍.ആലപ്പുഴ ബൈപ്പാസ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്ഘാടനം ചെയ്യും.പദ്ധതി ചെലവിന്റെ പകുതി(350 കോടി) സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

RELATED STORIES

Share it
Top