നെല്ലു സംഭരണം ഇഴയുന്നു; കര്‍ഷകര്‍ ദുരിതത്തില്‍ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടായിട്ടും  കുട്ടനാട്ടില്‍ നെല്ലുസംഭരണം ഇഴയുന്നു. നെടുമുടി, കൈനകരി, തകഴി തുടങ്ങിയ പഞ്ചായത്തുകളിലെ നെല്ലുസംഭരണമാണ് ഇഴഞ്ഞു നീങ്ങുന്നത്. മില്ലുടമകള്‍ കിഴിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകരും മില്ലുകളുടെ ഏജന്റുമാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് നെല്ലുസംഭരണം തടസപ്പെട്ടത്. വിളവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ദിവസങ്ങള്‍ പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് മില്ലുകള്‍ എടുക്കാന്‍ തയാറാവാതെ വന്നതോടെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നെല്ലുസംഭരണത്തിന് മില്ലുടമകള്‍ എത്തിയപ്പോള്‍ 25 മുതല്‍ 32 കിലോഗ്രാം വരെ ക്വിന്റലിന് കിഴിവ് ആവശ്യപ്പെട്ടിരുന്നു. അധിക കിഴിവ് ഏറ്റെടുക്കാനുള്ള മില്ലുടമകളുടെ നീക്കത്തിനെതിരേ കര്‍ഷകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്ന് കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് കിഴിവിനത്തില്‍ ഈടാക്കുന്ന നെല്ലിന്റെ വില കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നല്‍കാം എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് സംഭരണം ആരംഭിച്ചിരിക്കുന്നത്. നെടുമുടി, കൈനകരി, തകഴി പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ 5000 ടണ്‍ നെല്ലാണ് കെട്ടിക്കിടക്കുന്നത്. സംഭരണം പുനരാരംഭിക്കാന്‍ കലക്ടര്‍ മുന്‍കൈ എടുത്ത് കൈകൊണ്ട തീരുമാനത്തിന് പുല്ലുവില പോലും ഉണ്ടായില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി ആരോപിച്ചു.ഒരാഴ്ചയായി കുട്ടനാട്ടിലേയും, അപ്പര്‍ കുട്ടനാട്ടിലേയും നെല്ല് സംഭരണം സ്തംഭനാവസ്ഥയിലാണ്. ഓരോകാരണങ്ങ ള്‍ കണ്ടുപിടിച്ച് സംഭരണവേളയില്‍ കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കി കൊള്ള ചെയ്യുന്ന മില്ലുകാരെ വെച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  പൂര്‍ണ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായാല്‍ മില്ലുടമകളേയും, സപ്ലൈകോയേയും ഒഴിവാക്കി നെല്ല് സംഭരണം കര്‍ഷകരുടെ താത്പര്യമനുസരിച്ച് നടത്താന്‍ കഴിയുമെന്നും മുരളി പറഞ്ഞു.അതേസമയം നെല്ലുസംഭരണത്തിന് ആവശ്യത്തിന് വാഹനങ്ങളും  സജ്ജീകരിച്ചിട്ടു െണ്ടന്നുംപാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ പാടശേഖരങ്ങളില്‍ നേരിട്ടെത്തി ഗുണനിലവാര പരിശോധന നടത്തുമെന്നും സ ൈപ്ലകോ അധികൃതര്‍ പറയുന്നു.

RELATED STORIES

Share it
Top