നെറ്റിയാട് ടൗണ്‍ ജുംആ മസ്ജിദ് ഉദ്ഘാടനം നാളെചവറ: പന്മന പോരൂക്കര ജുമാ മസ്ജിദിന്റെ അധീനതയിലുള്ള പന്മന നെറ്റിയാട് ടൗണ്‍ ജുംആമസ്ജിദ് നിര്‍മാണം പൂര്‍ത്തിയായി. നാളെ അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് ഹമീദലി ഷിഹാബ് തങ്ങള്‍ മസ്ജിദ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ അബ്ദുല്‍ സലാം, കണ്‍വീനര്‍ കോഞ്ചേരില്‍ ഷംസുദ്ദീന്‍, ഷംസുദ്ദീന്‍ മുസലിയാര്‍, നൗഫല്‍ തുണ്ടില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 37 വര്‍ഷം മുമ്പ് തൈക്കാപ്പള്ളിയും മദ്‌റസയുമായി പ്രവര്‍ത്തനം തുടങ്ങിയ മസ്ജിദില്‍ 17 വര്‍ഷക്കാലം മുമ്പാണ് ജുംആ ആരംഭിച്ചത്. കണ്ണന്‍കുളങ്ങര നിവാസികളുടെ ശ്രമഫലമായി ഒന്നര കോടി രൂപ ചെലവിലാണ് പുതിയ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

RELATED STORIES

Share it
Top