നെയ്യാറ്റില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി തിരച്ചില്‍

കാട്ടാക്കട: നെയ്യാറ്റില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി  തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിനു മുകളില്‍ നിന്നുമാണ് ഞായറാഴ്ച വിദ്യാര്‍ഥിനി നെയ്യാറില്‍ ചാടിയത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. തേവന്‍കോട് സ്വദേശി ശിവന്‍ കുട്ടിയുടെ മകളും എന്‍ജി. വിദ്യാര്‍ഥിനിയുമായ ദിവ്യ (20) ആണ് ചാടിയത്. പാലത്തിനു സമീപത്തു നിന്നും മൊബൈല്‍ ഫോണും ചെരിപ്പും പോലിസ് കണ്ടെടുത്തിരുന്നു.
കള്ളികാട് അഗ്‌നിശമനസേനയും നെയ്യാര്‍ ഡാം പോലിസും നാട്ടുകാരും ഞായറാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. അണകെട്ട് തുറന്നിരുന്നതിനാ ല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ 11ഓടെയാണ് ചവറയില്‍ നിന്നുള്ള സ്‌കൂബ ടീം തിരച്ചിലിനായി എത്തിയത്. നെയ്യാറിലേക്ക് ഇറങ്ങി എങ്കിലും അണക്കെട്ട് ഒന്നര അടിയോളം തുറന്നിരിക്കുന്നതിനാല്‍ ഒഴുക്ക് ശക്തിയായിരുന്നു.  കാട്ടാക്കട തഹസില്‍ദാര്‍ നെയ്യാര്‍ഡാം എസ്‌ഐ എന്നിവര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടു അണക്കെട്ട് ഷട്ടറുകള്‍ അടപ്പിച്ചു. തുടര്‍ന്നാണ് സ്‌കൂബ ടീം അംഗങ്ങള്‍ ആറ്റില്‍ ഇറങ്ങിയത്.
വൈകീട്ട് അഞ്ചര വരെ അണക്കെട്ട് തിരച്ചിലിനായി അധികൃതര്‍ അടച്ചിരുന്നു. അഞ്ചര ആയതോടെ വൃഷ്ട്ടി പ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് കാരണം ജലനിരപ്പ് വീണ്ടും ഉയരുകയും ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും ഉണ്ടായി.
ഇതോടെ തിങ്കളാഴ്ചത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. പെ ണ്‍ക്കുട്ടി ചാടിയ സ്ഥലത്തിന് നൂറു മീറ്റര്‍ പരിധിയില്‍ ആണ് തിരച്ചില്‍ നടത്തിയത്.  ചൊവാഴ്ച രാവിലെ തിരച്ചില്‍ തുടരാനും മണ്ടപതിന്‍കടവ് വരെയുള്ള ഭാഗത്ത് തിരച്ചില്‍ നടത്താനും ആണ് തീരുമാനം എന്ന് ഡാം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top