നെയ്മറെ റയല്‍ ടീമിലെത്തിക്കില്ല; നയം വ്യക്തമാക്കി റയല്‍ മാനേജ്‌മെന്റ്


മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം  നെയ്മറെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമം നിലവില്‍ ഇല്ലെന്ന് റയല്‍ മാഡ്രിഡ്.  പിഎസ് ജി യില്‍ നിന്ന്  താരം റയല്‍ മാഡ്രിഡിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ടീം  സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. നെയ്മറെ ടീമിലെത്തിക്കാന്‍ യാതൊരു ഓഫറുകളും തങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ലെന്ന് പ്രത്യേകം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ റയല്‍ മാഡ്രിഡ് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. തങ്ങളും പിഎസ്ജിയും തമ്മില്‍ നല്ല ബന്ധത്തിലാംണെന്നും തങ്ങള്‍ക്ക് നെയ്മറെ ആവശ്യമുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ പിഎസ്ജിയോട് സംസാരിച്ച് നെയ്മറെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമായിരുന്നു- റയല്‍ ഇതിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അഭിപ്രായവുമായി റയല്‍ തന്നെ രംഗത്തെത്തിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇക്കാര്യത്തില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. നേരത്തെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്ക് പോയതിന് പിന്നാലെയാണ് നെയ്മര്‍ റയല്‍ മാഡ്രിഡിലെത്തുമെന്ന വാര്‍ത്തകള്‍ ഉയര്‍ന്നു വന്നത്.
അതേ സമയം റൊണാള്‍ഡോ പോയ ഒഴിവില്‍ മറ്റ് ചില താരങ്ങളെ ടീമിലെത്തിക്കാനും റയല്‍ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്. പിഎസ്ജി താരം കൈലിന്‍ എംബാപ്പെയേയും ചെല്‍സിയുടെ ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാര്‍ഡിനെയുമാണ് പ്രധാനമായും അവര്‍ പരിഗണിക്കുന്നത്.

RELATED STORIES

Share it
Top