നെയ്മറെ ട്രോളി സ്വിസ് ബാലന്‍മാര്‍

ബേണ്‍: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയുള്ള സ്വിറ്റ്‌സര്‍ലന്റിലെ കുട്ടികളുടെ വീഡിയോ വൈറലാവുന്നു. നെയ്മറിന്റെ പരിക്കേറ്റ ശേഷമുള്ള പ്രകടനത്തെ ട്രോളിയുള്ള കുട്ടികളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഒരു കൂട്ടം സ്വിസ് കുട്ടികള്‍ മൈതാനത്തെ താരത്തിന്റെ പ്രകടനത്തെ അനുകരിക്കുന്നതാണ് വീഡിയോ. പന്തുതട്ടി ഓടിയെത്തുന്ന കുട്ടികള്‍ നെയ്മര്‍ എന്ന പേര് ഉച്ചരിക്കുമ്പോള്‍ മൈതാനത്ത് വീഴുന്നതും വേദന അഭിനയിച്ച് കിടന്ന് ഉരുളുന്നതുമാണ് ഇതിലുള്ളത്. റഷ്യന്‍ മാര്‍ക്കറ്റ് എന്ന് പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ വൈറല്‍ ആയിരിക്കുന്നത്. 'സ്വിറ്റ്‌സര്‍ലന്റിലെ കുട്ടികള്‍ നെയ്മര്‍ കളിക്കുന്നു' എന്ന തലക്കെട്ടോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
താരം പരിക്കഭിനയിക്കുകയാണെന്നും ഇതുവരെയുള്ള കളികളുടെ കണക്കെടുത്താല്‍ 14 മിനിറ്റോളം നെയ്മര്‍ മൈതാനത്ത് കിടന്ന് അഭിനയിക്കുകയായിരുന്നുവെന്നും സ്വിസ് ചാനല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നെയ്മറെ ട്രോളി നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. തുടക്കംമുതല്‍ തന്നെ ലോക ഫുട്‌ബോളിലെ ഏറ്റവും താരമൂല്യമുള്ള താരത്തിനെതിരേ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. നെയ്മറിന്റെ അഭിനയത്തിന് ഓസ്‌കര്‍ കിട്ടുമെന്ന് വരെ എതിര്‍ ഫാന്‍സുകാര്‍ പരിഹസിച്ചിരുന്നു.

RELATED STORIES

Share it
Top