നെയ്മറിന് പെലെ ആകാന്‍ കഴിയില്ലെന്ന് സ്‌കോളാരി

റിയോഡി ജനെയ്‌റോ: ബ്രസീല്‍ സൂപ്പര്‍സ്‌ട്രൈക്കര്‍ നെയ്മറിന് ഒരിക്കലും പെലെയേപ്പോലുള്ള ഒരു ഇതിഹാസ താരമാവാന്‍ കഴിയില്ലെന്ന് മുന്‍ പരിശീലകന്‍ സ്‌കോളാരി. പെലെ ആണ് ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്നും സ്‌കൊളാരി പറഞ്ഞു.നെയ്മറിന് മികച്ച താരമാകാം. ലോകത്തെ ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ചവനായി തന്നെ മാറാന്‍ ഒരുപക്ഷേ കഴിഞ്ഞേക്കും. പക്ഷെ പെലെ ആകാന്‍ കഴിയില്ല. പെലെയെ പോലെ ആര്‍ക്കും ആവാന്‍ ആകില്ലെന്നും സ്‌കോളാരി പറഞ്ഞു.
അതേ സമയം നെയ്മര്‍ ബാഴ്‌സലോണ വിട്ടത് നെയ്മറിന്റെ വളര്‍ച്ചയെ തളര്‍ത്തിയതായും സ്‌കോളാരി തുറന്നടിച്ചു. ഇപ്പോള്‍ നെയ്മര്‍ മെസ്സിയുടെയും റൊണാള്‍ഡോയുടെയും ലെവലില്‍ അല്ല. ബാഴ്‌സയില്‍ ഉള്ളപ്പോള്‍ അവരോട് ഏറെക്കുറെ അടുത്ത് എത്തിയതായിരുന്നു. മെസ്സിയുടെയും റൊണാള്‍ഡോയുടെയും ലെവലില്‍ നെയ്മര്‍ എത്താന്‍ ഇനി രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്നും സ്‌കോളാരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ 7-1 എന്ന സ്‌കോറിന്റെ നാണം കെട്ട പരാജയത്തെത്തുടര്‍ന്നാണ് സ്‌കോളാരിയെ പരിശീലക സ്ഥാനത്തു നിന്നും ബ്രസീല്‍ ടീം പുറത്താക്കിയത്. തുടര്‍ന്നാണ് ടിറ്റെ ബ്രസീല്‍ ടീം പരിശീലകസ്ഥാനം ഏറ്റെടുത്തത്.

RELATED STORIES

Share it
Top