നെയ്മറടിച്ച ഗോളിലെ മലയാളി സ്പര്‍ശംചെന്നൈ: ഇഞ്ചുറി ടൈമില്‍ ബ്രസീലിന് ആശ്വാസമായി കുട്ടീഞ്ഞോയും നെയ്മറുമടിച്ച ഗോളില്‍ ഒരു മലയാളി സ്പര്‍ശമുണ്ടായിരുന്നു. ബ്രസീല്‍-കോസ്റ്റാറിക്ക മല്‍സരം നടന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ ഒഫീഷ്യല്‍ മാച്ച് ബോളുമായി ഇറങ്ങിയ ബാലിക നഥാനിയയിലൂടെയാണ് മലയാളികള്‍ക്ക് അത്തരമൊരു അവസരം ലഭിച്ചത്. ഫിഫ തങ്ങളുടെ ഒഫീഷ്യല്‍ മാച്ച് ബോള്‍ കരിയര്‍മാരായി ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടു കുട്ടികളില്‍ ഒരാളാണ് തിരുവല്ലക്കാരന്‍ മാത്യു ജോണിന്റെ മകള്‍ നഥാനിയ. തമിഴ്‌നാട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന നഥാനിയയെയും കര്‍ ണാടകയില്‍ നിന്നുള്ള ഋഷി തേജിനെയുമാണ് ഫിഫ ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുത്തത്. ഋഷി തേജ് ബെല്‍ജിയം-പാനമ മല്‍സരത്തില്‍ പന്തുമായി ഇറങ്ങിയിരുന്നു.

RELATED STORIES

Share it
Top