നെയ്മര്‍ ബാഴ്‌സയില്‍ മടങ്ങിയെത്തി
[caption id="attachment_4274" align="alignleft" width="3955"]DF - BRASIL/MEXICO - ESPORTES - Lance da partida entre Brasil e Mexico valida pela segunda rodada da Copa das Confederaçãoes 2013, no estadio Arena Castelao, em Fortaleza-CE. FOTO: Jefferson Bernardes/Preview.com  [/caption]

മാഡ്രിഡ്: മുണ്ടിനീര് ബാധയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബാഴ്‌സലോണയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ടീമില്‍ മടങ്ങിയെത്തി. ഇന്നലെ മലാഗയുമായി നടന്ന സൗഹൃദ മല്‍സരത്തിലാണ് നെയ്മര്‍ ടീമിനൊപ്പം ചേര്‍ന്നത്. മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ ജയിച്ചിരുന്നു.അതേ സമയം താന്‍ ബാഴ്‌സലോണ വിട്ട് റെക്കോഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കു ചേക്കേറുമെന്നുള്ള വാര്‍ത്തകള്‍ നെയ്മര്‍ നിരാകരിച്ചു.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ചു നാളായി ഞാനും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ബാഴ്‌സക്കും സഹതാരങ്ങള്‍ക്കുമൊപ്പം ഞാന്‍ ഏറെ സന്തോഷവാനാണ്. മറ്റൊരു ക്ലബ്ബിലേക്കു ഞാന്‍ ഇപ്പോള്‍ ചേക്കേറുമെന്നു ബാഴ്‌സ ആരാധകര്‍ ഭയക്കേണ്ടതില്ല’’ ടിവി3ക്കു നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ നയം വ്യക്തമാക്കി. അസുഖത്തെത്തുടര്‍ന്ന് ഈസീസണിലെ ആദ്യ മല്‍സരങ്ങള്‍ നെയ്മര്‍ക്കു നഷ്ടമായിരുന്നു. കഴിഞ്ഞയാഴ്ച അത്‌ലറ്റികോ ബില്‍ബാവോയുമായി നടന്ന മല്‍സരത്തിനിടേ പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബസ്‌ക്വിസ്റ്റ്‌സും ഇന്നലത്തെ മല്‍സരത്തില്‍ ബാഴ്‌സയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top