നെയ്മര്‍ ഗോളടിച്ചു; സഹോദരിയുടെ ഷോള്‍ഡര്‍ ഇളകി

മോസ്‌കോ: കോസ്റ്റാറിക്കയ്‌ക്കെതിരേ നിര്‍ണായക നിമിഷത്തില്‍ അതിനിര്‍ണായകമായ ഒരു ഗോള്‍. ബ്രസീല്‍ ഫാന്‍സ് ആര്‍ത്തുവിളിച്ചു, നെയ്മര്‍ മുട്ടുകുത്തി നിന്ന് കരഞ്ഞു. പക്ഷേ, നെയ്മറിന്റെ സഹോദരിയുടെ ആഹ്ലാദപ്രകടനം അല്‍പ്പം കടന്നുപോയി, ഫലം സ്വന്തം ഷോള്‍ഡര്‍ ഇളകി.
കോസ്റ്റാറിക്കയ്‌ക്കെതിരേ നേടിയ സുന്ദരന്‍ ഗോളില്‍, സഹോദരി റാഫെല്ല സാന്റോസിന്റെ അമിതാഹ്ലാദപ്രകടനം അവര്‍ക്ക് വിനയായി. സര്‍വം മറന്നുള്ള ആര്‍പ്പുവിളിക്കിടെ സമീപത്ത് നില്‍ക്കുകയായിരുന്ന സുഹൃത്തുമായി കൂട്ടിയിടിച്ചാണ് കൈക്ക് പരിക്കേറ്റത്. പിന്നീട് തൂക്കിയിട്ട ഇടതുകൈയോട് കൂടിയ ഫോട്ടോ റാഫെല്ല സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top